ഇടുക്കി: പ്രധനമന്ത്രി മത്സ്യസംപദ യോജന മത്സ്യകൃഷി പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു.പിന്നാമ്പുറ അലങ്കാര മത്സ്യ റെയറിംഗ് യൂണിറ്റ് (യൂണിറ്റ്‌കോസ്റ്റ് 3 ലക്ഷംരൂപ), മീഡിയം സ്‌കെയിൽ അലങ്കാര മത്സ്യ റെയറിംഗ് യൂണിറ്റ് (യൂണിറ്റ് കോസ്റ്റ് 8 ലക്ഷംരൂപ),ഇന്റഗ്രേറ്റഡ് അലങ്കാര മത്സ്യ റെയറിംഗ് യൂണിറ്റ് (യൂണിറ്റ് കോസ്റ്റ് 25 ലക്ഷംരൂപ),ബയോഫ്‌ളോക്ക് യൂണിറ്റ് (വനാമി ചെമ്മീൻ കൃഷി യൂണിറ്റ് കോസ്റ്റ് 7.5 ലക്ഷംരൂപ, ആർ.എ.എസ്. മത്സ്യ കൃഷി (യൂണിറ്റ് കോസ്റ്റ് 7.5 ലക്ഷംരൂപ).ജനറൽവിഭാഗങ്ങൾക്ക് യൂണിറ്റ്‌കോസ്റ്റിന്റെ 40 ശതമാനം, എസ്.സി./എസ്.ടി വിഭാഗങ്ങൾക്ക് 60 ശതമാനം എന്ന നിരക്കിൽ യൂണിറ്റ് നിർമ്മാണപ്രവർത്തികൾ പൂർത്തിയാക്കുന്ന മുറയ്ക്ക് ധനസഹായം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 8156871619, 7012502923, 9961450288, 7902972714, 9744305903. അപേക്ഷകൾ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, ഇടുക്കി, പൈനാവ് എന്ന വിലാസത്തിൽ ജനുവരി 28 ന് വൈകുന്നേരം 4 മണിക്ക് മുൻപ് ലഭിക്കണം.