sabu
വൈസ് ചാൻസിലർ പ്രൊഫ. ഡോ. സാബു തോമസ് നാടുകാണി ട്രൈബൽ ആർട്‌സ് ആന്റ് സയൻസ് കോളേ കാമ്പസ് സന്ദർശിക്കുന്നു

നാടുകാണി : ഉന്നത വിദ്യാഭ്യാസ രംഗത്തെ അന്തർദേശീയ കേന്ദ്രമായി നാടുകാണി ട്രൈബൽ ആർട്‌സ് ആന്റ് സയൻസ് കോളേജ് മാറണമെന്ന് മഹാത്മാ ഗാന്ധി സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. സാബു തോമസ് പറഞ്ഞു. നാടുകാണി ട്രൈബൽ ആർട്‌സ് ആന്റ് സയൻസ് കോളേജിലെ വെബ്‌സൈറ്റിന്റെയും പുതിയ എൻ.എസ്. എസ്. യൂണിറ്റിന്റെയും ഉന്നത വിദ്യാഭ്യാസ പദ്ധതികളുടെയും ഉദ്ഘാടനം നിർവ്വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാതല ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിലെ വിജയികൾക്ക് യോഗത്തിൽ അനുമോദനം നൽകി. കോളേജ് പ്രിൻസിപ്പൽ ഡോ. സി. കെ. സ്മിത സ്വാഗതം പറഞ്ഞു. ഐക്യ മല അരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. സജീവ് ആമുഖ പ്രസംഗം നടത്തി. മല അരയ എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ കെ.ആർ. ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. ഐക്യ മല അരയ മഹാസഭ സംസ്ഥാന പ്രസിഡന്റ് സി.ആർ. ദിലീപ് കുമാർ അനുഗ്രഹ പ്രഭാഷണം നടത്തി. എം.ജി. സർവ്വകലാശാല എസ്റ്റേറ്റ് ഓഫീസർ എം. കെ. സജി, മല അരയ വനിതാ സംഘടന പ്രസിഡന്റ് കവിതാ രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.