പുറപ്പുഴ: എൽ. എസ്. ജി. ഡിയുടെ ആഫീസിലേക്ക് ഓവർസിയർ ഗ്രേഡ്ഒന്ന് / ഡ്രാഫ്റ്റ്മാൻ ഗ്രേഡ്ഒന്ന് തസ്തികയിലെ ഒരു ഒഴിവിൽ കരാറടിസ്ഥാനത്തിൽ നിയമനം നൽകുന്നതിലേക്ക് സിവിൽ എൻജിനീയറിംഗ് ബിടെക് /ഡിപ്‌ളോമ യോഗ്യതയുളളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷയോടൊപ്പം വിശദമായ ബയോഡേറ്റ,യോഗ്യത, അംഗീകൃത സ്ഥാപനത്തിൽ നിന്നും 6 മാസത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ എന്നിവ സഹിതം ജനുവരി 27 നകം അപേക്ഷ നൽകേണ്ടതും 28 ന് അസൽരേഖകൾ സഹിതം പുറപ്പുഴ ഗ്രാമപഞ്ചായത്താഫീസിൽ അഭിമുഖത്തിനായി ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഓഫീസുമായി ബന്ധപ്പെടുക.