തൊടുപുഴ :തദ്ദേശ സ്വയംഭരണ വകുപ്പിലെ സാങ്കേതിക വിഭാഗം ജീവനക്കാരുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് എഞ്ചിനീയറിംഗ് എംപ്ലോയീസ് ഇൻ ലോക്കൽ അഡ്മിനിസ്‌ട്രേഷൻ ( ഫീല)ജില്ലാ സമ്മേളനം നടത്തി. സംസ്ഥാന സെക്രട്ടറി അജികുമാർ എസ്. ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പ്രസിഡന്റ രഞ്ജിത്ത് പി. ആർ .അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ബിനിൽ ശിവൻ സ്വാഗതം പറഞ്ഞു. വി.കെ. ബിജു ,ബിജു കെ. ആർ ,ജോയൽ കെ. ജോസ്, അനീഷ്. പി. എസ് ,സെയ്ദ് മുഹമ്മദ് ,ശ്രീദേവി. കെ., മനേഷ് മാത്യു നിർമ്മൽ ടോം തോമസ് എന്നിവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി രഞ്ജിത്ത് പി.ആർ ( പ്രസിഡന്റ്) നിർമ്മൽ ടോം തോമസ് (സെക്രട്ടറി) റഫ്‌സൽ ബഷീർ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു