തൊടുപുഴ: വളരെ ലാഭകരമായി സർവീസ് നടത്തിയിരുന്ന പല സർവീസുകളും തൊടുപുഴ ഡിപ്പോയിൽ നിന്നും നിർത്തലാക്കി. 75 ഓളം സർവിസുകളുണ്ടായിരുന്ന ഡിപ്പോയിൽനിന്ന് ഇപ്പോൾ 40 സർവീസുകളായി ചുരുങ്ങി. ഓരോ ദിവസവും ഇവിടെ നിന്നു സർവീസുകൾ നിർത്തിക്കൊണ്ടിരിക്കുന്ന അവസ്ഥയാണുള്ളത്. .അവസാനമായി നിർത്തിയിരിക്കുന്നത് രാവിലെ 8.30 നുള്ള തൃശ്ശൂർ ബസാണ്. ഈ സർവിസ്സ് നിർത്തിയത് മൂലം തിരികെ വൈകിട്ട് 6.30 നു തൃശ്ശൂര് നിന്നും തൊടുപുഴയ്ക്കുള്ള സർവീസും ഇല്ലാതായി. ഇതോടെ 5:30 കഴിഞ്ഞാൽ തൃശ്ശൂര് നിന്നും തൊടുപുഴക്കു ബസില്ല.. തൃശ്ശൂർ നിന്നു രാവിലെ തൊടുപുഴക്കും ബസില്ല. തൊടുപുഴക്കും തൊടുപുഴയില് നിന്നും വിവിധ സ്ഥലങ്ങളിലേക്ക് നിർത്തിയ സർവീസുകള് എറണാകുളത്തു നിന്നു ഇപ്പോൾ രാത്രി 7.30 കഴിഞ്ഞാല് തൊടുപുഴക്കു ബസില്ല. രാത്രി 10 നു ഉണ്ടായിരുന്ന ലാസ്റ്റ് ബസും നിർത്തലാക്കി. നേരത്തെ 8, 8.30, 9, 10 മണികളിൽ തൊടുപുഴക്ക്ബസുണ്ടായിരുന്നതാണ്. രാവിലെ 4 മണി, 5.20 സമയങ്ങളിൽ എറണാകുളത്ത നിന്നു തൊടുപുഴക്കുള്ള ബസുകളും നിർത്തലാക്കി. ഇത് തൊടുപുഴ, മൂലമറ്റം ഡിപ്പോകളുടെ ഹാൾട്ട് സർവീസുകളായിരുന്നു. ഉദ്യോഗസ്ഥർക്ക് എറണാകുളത്ത് സ്റ്റേ ചെയ്യാൻ വൈമുഖ്യമാണത്രേ.ഇപ്പോൾ എറണാകുളത്തു നിന്നു തൊടുപുഴക്കു റാവിലെ 6 മണിക്കാണ് ബസ് തുടങ്ങുന്നത്. . മൂവാറ്റുപുഴ ഡിപ്പോയിലെ വൈകിട്ട് എറണാകുളത്തു നിന്നു തൊടുപുഴക്കുണ്ടായിരുന്ന പല ബസുകളും ഇപ്പോൾ മൂവാറ്റുപുഴയിൽ യാത്ര അവസാനിപ്പിക്കുന്നു. തന്മൂലം തൊടുപുഴ യാത്രക്കാർ ബുദ്ധിമുട്ടിലായിരിക്കുകയാണ്. മൂവാറ്റുപുഴയിൽ നിന്നും തൊടുപുഴക്ക് ബസ് കിട്ടുന്നില്ല.