ചെറുതോണി: എൻ ജി ഒ യൂണിയൻ ജില്ലാ വനിതാ സബ്കമ്മിറ്റിയുടെ നേതൃത്വത്തിൽ 'സ്ത്രീപക്ഷകേരളം സുരക്ഷിതകേരളം' വെബിനാർ നടത്തി. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ഷൈലജ സുരേന്ദ്രൻ വെബിനാർ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എസ് ഉഷാകുമാരി മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പ്രസിഡന്റ് കെ .കെ പ്രസുഭകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം സി എസ് മഹേഷ്, ജില്ലാ വൈസ് പ്രസിഡന്റ് നീന ഭാസ്‌കരൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എസ് .സുനിൽകുമാർ സ്വാഗതവും ജില്ലാ വനിതാ സബ് കമ്മിറ്റി കൺവീനർ എംആർ രജനി നന്ദിയും പറഞ്ഞു