udumbannoor

ഉടുമ്പന്നൂർ : ധനകാര്യ കമ്മീഷൻ ഗ്രാന്റ് ഉപയോഗിച്ച് നടപ്പിലാക്കുന്ന പ്രവൃത്തികളുടെ അന്തിമ രൂപരേഖ തയ്യാറാക്കുന്നതിനും പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരണം സംബന്ധിച്ച ഗ്രാമസഭാ നിർദ്ദേശങ്ങൾ ക്രോഡീകരിക്കുന്നതിനുമായി ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ നടത്തി. സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലയിൽ ഈ വർഷം ആദ്യമായി 200 തൊഴിൽ ദിനങ്ങൾ പൂർത്തീകരിച്ച ഉടുമ്പന്നൂർ പഞ്ചായത്തിലെ പട്ടിക വർഗ്ഗ കുടുംബങ്ങളെ പ്രശംസി പത്രവും ക്യാഷ് അവാർഡും നൽകി ആദരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ ബീന രവീന്ദ്രൻ , സുലൈഷ സലിം, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ടി.എം സുബൈർ എന്നിവർ സംസാരിച്ചു.വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രൻ സ്വാഗതവും സെക്രട്ടറി ജോൺ ജി. ഗ്രീക്ക് നന്ദിയും പറഞ്ഞു.