തൊടുപുഴ: ജില്ലാ ലൈബ്രറി കൗൺസിലിന്റെ 2021- 22 വർഷത്തെ ജില്ലാ വികസന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ പ്രമുഖ സാഹിത്യകാരന്മാരെയും നിരൂപകരെയും പങ്കെടുപ്പിച്ച് 35 വയസിന് താഴെയുള്ള 30 നവാഗത എഴുത്തുകാർക്കായി രണ്ട് ദിവസത്തെ സാഹിത്യക്യാമ്പ് നടത്തും. പങ്കെടുക്കാൻ താത്പര്യമുള്ളവർ ഫോട്ടോ പതിച്ച അപേക്ഷയോടൊപ്പം അവരുടെ ഒരു കൃതി സഹിതം ഫെബ്രുവരി 15നകം സെക്രട്ടറി, ജില്ലാ ലൈബ്രറി കൗൺസിൽ, മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്‌സ്, മാർക്കറ്റ് റോഡ്, തൊടുപുഴ- 685584. ഫോൺ: 04862220432. എന്ന വിലാസത്തിൽ അയക്കണം. അപേക്ഷാഫോറം താലൂക്ക് ജില്ലാ ഓഫീസുകളിൽ നിന്ന് ലഭിക്കും.