ഇടുക്കി : ബ്ലോക്ക് പഞ്ചായത്തിന് ദിവസവേതന നിരക്കിൽ ഒരു പ്രോജക്ട് അസിസ്റ്റന്റിനെ 2022 മാർച്ച് 31 വരെ നിയമനം നടത്തുന്നു. 2021 ജനുവരി 1 ന് 18 നും 30 നും ഇടയിൽ പ്രായമുള്ള (പട്ടികജാതിപട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് 3 വർഷത്തെ ഇളവുണ്ട്) നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യത: സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കമേഴ്‌സ്യൽ പ്രാക്ടിസ് /ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ് മാനേജ്‌മെന്റ് പാസ്സായിരിക്കണം. അല്ലെങ്കിൽ കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പാസായിരിക്കുകയും വേണം. അപേക്ഷകൾ സെക്രട്ടറി, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, തടിയമ്പാട് പി.ഒ, ഇടുക്കി എന്ന വിലാസത്തിൽ ജനുവരി 31ന് വൈകിട്ട് 5 മണിയ്ക്ക് മുൻപായി സമർപ്പിക്കേണ്ടതാണ്.