
കട്ടപ്പന: കേരള നോളജ് ഇക്കണോമി മിഷൻ സംഘടിപ്പിച്ച തൊഴിൽമേള മന്ത്രി റോഷി അഗസ്റ്റിൻ കട്ടപ്പന ഗവണ്മെന്റ് കോളേജിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. തൊഴിൽമേള ആദ്യഘട്ടം പൂർത്തിയാകുമ്പോൾ 10,000 പേർക്ക് തൊഴിൽ ലഭിക്കാനുളള സാധ്യതയാണ് തുറക്കപ്പെടുന്നതെന്നും അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് വിവിധ മേഖലകളിൽ തൊഴിൽ ലഭിക്കുന്നതിന് അനുയോജ്യമായ പദ്ധതികൾക്ക് രൂപവും ഭാവവും നൽകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കട്ടപ്പന മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ ബീന ജോബി അദ്ധ്യക്ഷയായി. ജില്ലാ കളക്ടർ ഷീബ ജോർജ് സ്വാഗതം പറഞ്ഞു. ഡീൻ കുര്യാക്കോസ് എംപി വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, വാർഡ് കൗൺസിലർ ഷമീജ് കെ, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ റെജി, കോളേജ് പ്രിൻസിപ്പൽ ഡോ. കണ്ണൻ വി, നോളജ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. മധുസുധൻ എന്നിവർ ഓൺലൈൻ ചടങ്ങിൽ സംസാരിച്ചു. ജില്ലാ പ്ലാനിങ് ഓഫീസർ ഡോ.സാബു വർഗീസ് കൃതജ്ഞത പറഞ്ഞു.
20 കമ്പനികൾ നേരിട്ടും 7 കമ്പനികൾ ഓൺലൈൻ ആയും പങ്കെടുത്ത മേളയിൽ 600 റോളം ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂവിൽ പങ്കെടുത്തു.
കട്ടപ്പന കോളേജിലെ തൊഴിൽ മേളയിൽ പങ്കെടുക്കാൻ കഴിയാത്തവർക്കു ജനുവരി 21 മുതൽ 27 വരെ നടക്കുന്ന വെറുച്വൽ ജോബ് ഫെയറിൽ, നോളജ് മിഷൻ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തു ഓൺലൈൻ ആയി ഇന്റർവ്യൂയിൽ പങ്കെടുക്കാം.
ക