waste

മുട്ടം: മലങ്കര അണക്കെട്ടിന് സമീപം കനാലിന്റെ തീരത്ത് മാലിന്യം തള്ളി. പാചകത്തിന് ഉപയോഗിക്കുന്ന മുളക്, മല്ലി, മഞ്ഞൾ, കുരുമുളക് എന്നിവയുടെ അഴുകിയ പൊടികളാണ് തള്ളിയിരിക്കുന്നത്. മലങ്കര അണക്കെട്ടിൽ നിന്നുള്ള വലത് കനാലിന്റെ തീരത്തായിട്ടാണ് പാക്കിങ്ങ് ചെയ്ത പ്ലാസ്റ്റിക്ക് കവർ ഉൾപ്പെടെ കാണപ്പെട്ടത്. ഒരു കമ്പനിയുടെ ഉത്പ്പന്നം മാത്രമാണ് തള്ളിയത്. മൊത്ത വ്യാപാര സ്ഥാപനത്തിൽ നിന്ന് എടുത്ത് ചില്ലറ വ്യാപാരം നടത്തുന്ന ആരെങ്കിലുമാകാം ഇത്‌ ചെയ്തിരിക്കുന്നത് എന്ന് പ്രദേശവാസികൾ പറഞ്ഞു. കൊവിഡ്, മറ്റ് പകർച്ച വ്യാധികൾ വ്യാപകമായി പടരുന്നത് തടയാൻ തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും വിവിധ പ്രവർത്തികൾ നടത്തി വരുമ്പോഴാണ് ജനങ്ങളുടെ ഭാഗത്ത്‌ നിന്ന് ഇത്തരത്തിലുള്ള പ്രവർത്തികൾ ഉണ്ടാകുന്നതെന്ന് ജനപ്രതിനിധികൾ പറഞ്ഞു.