ag

തൊടുപുഴ: ഏലം കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി.ഡി.ജെ.എസ് ജില്ലാ കമ്മിറ്റി സ്‌പൈസസ് ബോർഡ് ചെയർമാൻ എ.ജി. തങ്കപ്പന് നിവേദനം നൽകി. പാർട്ടി ജില്ലാ ട്രഷറർ സന്തോഷ് മാധവൻ, ജില്ലാ കമ്മിറ്റി അംഗം പി.ആർ. ബിനു എന്നിവരാണ് നിവേദനം നൽകിയത്. ഏലക്കായ്ക്ക് താങ്ങുവില ഏർപ്പെടുത്തുക,​ ഗ്രേഡ് തിരിച്ച് ലേലം നടത്തുന്നതിന് സംവിധാനം ഏർപ്പെടുത്തുക, ചെറുകിട കർഷകരുടെ ഏലയ്ക്ക ആദ്യം ലേലം ചെയ്യുന്നതിന് സാഹചര്യമൊരുക്കുക,​ ഏലയ്ക്കാ കൃഷി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുക,​ ഒരു ദിവസം 50,​000 കിലോയ്ക്ക് മുകളിൽ ലേലം നടത്തരുത്, നിരോധിത കീടനാശിനികളുടെ ഉപയോഗം തടയണം തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും നിവേദനത്തിലുണ്ടായിരുന്നത്.​ വിഷയങ്ങളിൽ പഠനം നടത്തി ശാശ്വത പരിഹാരം ഉണ്ടാവണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.