നെടുങ്കണ്ടം: എസ്.എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഡീൻ കുര്യാക്കോസ് എംപി ആദരിച്ചു. പാമ്പാടുംപാറ, മുണ്ടിയെരുമ, തോവള മേഖലയിലെ 250ഓളം കുട്ടികളെയാണ് മുണ്ടിയെരുമയിൽ നടന്ന മെറിറ്റ് അവാർഡ് വിതരണ ചടങ്ങിൽ ആദരിച്ചത്.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന പരിപാടിയിൽ പ്രത്യേകം ഷീൽഡുകളും ഉപഹാരവും നൽകി
പദ്ധതിയുടെ ആദ്യ ഘട്ടമായാണ് ആദരിക്കൽ ചടങ്ങ് നടന്നതെന്നും രണ്ടാംഘട്ടം ഉടൻ തന്നെ ആരംഭിക്കുമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തംഗം മുകേഷ് മോഹൻ, മുൻ ഡിസിസി അദ്ധ്യക്ഷൻ ഇബ്രാഹിംകുട്ടി കല്ലാർ,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി .എസ് യശോധരൻ,ഗ്രാമപഞ്ചായത്ത് അംഗം ഷിഹാബുദ്ദീൻ യൂസഫ്,മണ്ഡലം പ്രസിഡന്റ് ടോമി ജോസഫ്,കല്ലാർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ മുൻ ഹെഡ്മാസ്റ്റർ കെ ആർ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു