തൊടുപുഴ: ജില്ലാ ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായി ജില്ലാ അക്വാറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വണ്ടമറ്റം അക്വാറ്റിക് സെന്ററിൽ നീന്തൽ മത്സരങ്ങൾ നടത്തി. കോടിക്കുളം പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ബാബു മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പോൾസൺ അദ്ധ്യക്ഷനായിരുന്നു. ഉത്ഘാടനചടങ്ങിനു മുൻപായി ദീപശിഖാ പ്രയാണവുമുണ്ടായിരുന്നു.പഞ്ചായത്തു പ്രസിഡന്റ് സുരേഷ് ബാബു അഗ്‌നി പകർന്ന ദീപശിഖ സ്വാഗത സംഘം ചെയർമാൻ എം.എൻ . ബാബുവിനു കൈമാറി. വിജയികൾക്ക് തൊടുപുഴ ഡിവൈ.എസ്.പി.കെ. സദൻ സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു.ചടങ്ങിൽ ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എം.എസ്. പവനൻ, കെ.ശശിധരൻ , ശരത് .യു .നായർ തുടങ്ങിയവർ പങ്കെടുത്തു.