റെക്കാർഡ് ടി.പി.ആർ- 39.96%
ഇടുക്കി: ജില്ലയിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്കിൽ. 1435 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം മേയ് അഞ്ചിന് 1396 പേർക്ക് രോഗം ബാധിച്ചതായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയർന്ന കണക്ക്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും റെക്കാർഡ് ഉയരത്തിലാണ്- 39.96%. കഴിഞ്ഞ സെപ്തംബറിന് ശേഷം ഇതാദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടക്കുന്നത്. 3591 പേരെ പരിശോധിച്ചതിൽ നിന്നാണ് ഇത്രയും പേർക്ക് രോഗം കണ്ടെത്തിയത്. മറയൂരും പള്ളിവാസലുമാണ് രോഗ നിരക്ക് കൂടുതലുള്ള പഞ്ചായത്തുകൾ. 10 രോഗികളുടെ ഉറവിടം വ്യക്തമല്ല. 241 പേർ കോവിഡ് രോഗമുക്തി നേടി. രോഗികൾ പഞ്ചായത്ത് തിരിച്ച്: അടിമാലി- 78, ആലക്കോട്- 13, അറക്കുളം- 30, അയ്യപ്പൻകോവിൽ- 19, ബൈസൺവാലി- 3, ചക്കുപള്ളം- 45, ചിന്നക്കനാൽ- 8, ദേവികുളം- 15, ഇടവെട്ടി- 29, ഏലപ്പാറ- 14, ഇരട്ടയാർ- 23,
കഞ്ഞിക്കുഴി- 20, കാമാക്ഷി- 15, കാഞ്ചിയാർ- 31, കാന്തല്ലൂർ- 2, കരിമണ്ണൂർ- 29, കരിങ്കുന്നം- 18, കരുണാപുരം- 24, കട്ടപ്പന- 108, കോടിക്കുളം- 21, കൊക്കയാർ- 15, കൊന്നത്തടി- 21, കുടയത്തൂർ- 26, കുമാരമംഗലം- 52, കുമളി- 37, മണക്കാട്- 34, മാങ്കുളം- 3, മറയൂർ- 9, മരിയാപുരം- 10, മൂന്നാർ- 13, മുട്ടം- 27,നെടുങ്കണ്ടം- 36, പള്ളിവാസൽ- 28, പാമ്പാടുംപാറ- 23,പീരുമേട്- 37, പെരുവന്താനം- 19, പുറപ്പുഴ- 25, രാജാക്കാട്- 17, രാജകുമാരി- 11, ശാന്തൻപാറ- 6,സേനാപതി- 11, തൊടുപുഴ- 149, ഉടുമ്പൻചോല- 16,ഉടുമ്പന്നൂർ- 17, ഉപ്പുതറ- 25, വണ്ടൻമേട്- 43,വണ്ടിപ്പെരിയാർ- 19, വണ്ണപ്പുറം- 39, വാത്തിക്കുടി- 34,
വാഴത്തോപ്പ്- 31, വെള്ളത്തൂവൽ- 35, വെള്ളിയാമറ്റം- 22.
'കൊവിഡ് ഭീഷണിയെ നേരിടാൻ ജില്ലയിലെ ആരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു. "
- ഡോ. ജേക്കബ് വർഗീസ് (ജില്ലാ മെഡിക്കൽ ഓഫീസർ)
പ്രതിരോധം ശക്തമാക്കും
ജില്ലാ കളക്ടർ ഷീബ ജോർജിന്റെ അദ്ധ്യക്ഷതയിൽ കൊവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട ടാസ്‌ക് ഫോഴ്‌സ് യോഗം ചേർന്ന് പ്രവർത്തനങ്ങൾ
വിലയിരുത്തി. രോഗ നിരക്ക് കൂടുതലുള്ള പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് മൈക്ക് അനൗൺസ്‌മെന്റുകൾ ആരംഭിച്ചു. കരുതൽ ഡോഡ് എടുക്കാനുള്ള മുഴുവൻ പേർക്കും രണ്ടാം ഡോഡ് എടുക്കാനുള്ളവർക്കും 31ന് മുമ്പ് വാക്‌സിൻ നൽകും.