നെടുങ്കണ്ടം: കുരുവിക്കാനം കാറ്റാടി പാടത്തിന് സമീപം പൈലിക്കാനത്ത് 40 വയസോളം പ്രായം തോന്നിക്കുന്ന പുരുഷനെ മരകൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പ്രദേശത്ത് ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് കാട്ടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നെടുങ്കണ്ടം പൊലീസിൽ വിവരമറിയിച്ചു. ഉദ്ദേശം 10 ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. നെടുങ്കണ്ടം പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.