തൊടുപുഴ: കേരളഹോർട്ടികോർപ്പ്‌കോർപറേഷൻ ,അറക്കുളം ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, ജയ്ഹിന്ദ് ലൈബ്രറി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ 'കാർഷിക ഉത്പാദനക്ഷമതയ്ക്ക് തേനീച്ച പരിപാലനം ' പദ്ധതിയിൽ ത്രിദിന പരിശീലന പരിപാടി ആരംഭിച്ചു. ജയ് ഹിന്ദ് ലൈബ്രറി പ്രസിഡന്റ് .പി.എ വേലുക്കുട്ടന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് .
കെ.എസ്.വിനോദ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.കൃഷി ഓഫീസർ സി.എസ്.സുജിത മോൾ വിഷയാവതരണം നടത്തി. ഹോർട്ടികോർപ് ട്രെയിനർ പി.സേതു കുമാർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ഹോർട്ടികോർപ് കോർഡിനേറ്റർ സിബി പുരയിടം സ്വാഗതവും ലൈബ്രറി കമ്മറ്റിയംഗം എസ്.ശ്രീവൽസലൻ നന്ദിയുംപറഞ്ഞു.
തേനീച്ച പരിപാലനം, വിപണനം, ഉപഉത്പ്പന്നങ്ങളുടെ നിർമ്മാണം തുടങ്ങി തേനീച്ച വളർത്തലുമായി ബന്ധപ്പെട്ടഎല്ലാ വിഷയങ്ങളെക്കുറിച്ചും വിശദമായ ക്ലാസ്സുകളായിരുന്നു നടന്നത്. ഇനിയും രണ്ട് ദിവസത്തേക്ക് കൂടി പരിശീലന പരിപാടി ഉണ്ടായിരിക്കും.