തൊടുപുഴ: വാട്ടർ അതോറിറ്റി, പി.എച്ച്. സബ് ഡിവിഷൻ കാര്യാലയത്തിനുകീഴിൽ വരുന്ന ബിപിഎൽ ഉപഭോക്താക്കൾക്ക് എല്ലാവർഷവും ജനുവരി മാസത്തിൽ ബി.പി.എൽ ആനുകൂല്യം പുതുക്കി നല്കിവന്നിരുന്ന സേവനംകൊവിഡ്' 19 വൈറസിന്റെ വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ബിപിഎൽ ഉപഭോക്താക്കളുടെ അപേക്ഷ സ്വീകരിക്കുന്നത് മാർച്ച് 31 വരെ നീട്ടി. ടോക്കൺ രാവിലെ 10 മണി മുതൽ 1 വരെ 50 എണ്ണവും, ഉച്ചയ്ക്കുശേഷം 2 മണി മുതൽ 5 മണി വരെ 50 എണ്ണവുമായി നിജപ്പെടുത്തിയിരിക്കുന്നു. ഫോൺ മുഖേനയാണ് ടോക്കൺ എടുക്കേണ്ടത്. വിളിക്കേണ്ട ഫോൺ നമ്പർ. 9188127933