ചെറുതോണി: രവീന്ദ്രൻ പട്ടയം റദ്ദുചെയ്യുകയല്ല സാധുത നൽകി ക്രമവത്കരിക്കുകയാണ് വേണ്ടതെന്നും പട്ടയപ്രശ്‌നത്തിൽ പാർട്ടി ജനങ്ങൾക്കൊപ്പമാണെന്നും സി.പി..എം ജില്ലാ സെക്രട്ടറിയേറ്റ് ലാന്റ് അസെയ്ൻമന്റ് കമ്മറ്റി ചേർന്ന് അംഗീകരിച്ച് ഭൂമിയുടെ എല്ലാവിധത്തിലുളളള പരിശോധനകളും പൂർത്തിയാക്കിയാണ് 530 പേർക്ക് പട്ടയം നൽകിയത് .പിൻവാതിലിലൂടെ നൽകിയതല്ല തൊടുപുഴയിൽ പട്ടയമേള സംഘടിപ്പിച്ച് 1999ൽ അന്നത്തെ റവന്യൂ മന്ത്രി കെ.ഇ ഇസ്മായിൽ നേരിട്ടു നൽകിയ പട്ടയമാണിത്. നിയമപരമായ പരിശോധനകൾ പൂർത്തിയാക്കി നൽകിയ പട്ടയം 23 വർഷങ്ങൾക്ക് ശേഷം റദ്ദു ചെയ്യുന്ന നടപടി അംഗീകരിക്കാൻ കഴിയില്ല. ഉദ്യോഗസ്ഥന്റെ പദവിയുടെ സാങ്കേതികത്വം പറഞ്ഞ് കർഷകരുടെ കൈവശമുളള പട്ടയം റദ്ദുചെയ്യുന്നതിനെ ഒരുവിധത്തിലും നീതികരിക്കായുന്നതല്ല. 23 വർഷത്തിനിടെ സ്ഥലം പലവട്ടം കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടാകാം. കുടുംബാംഗങ്ങൾ അനന്തരാവകാശികൾക്ക് വിഭജിച്ചു നൽകിയിട്ടുമുണ്ട്. പലരുടേയും പട്ടയരേഖകൾ ബാങ്കുകളിലും മറ്റ് ധനകാര്യ സ്ഥപനങ്ങളിലും നൽകി വായ്പയെടുത്തിട്ടുണ്ട്. പട്ടയം നൽകാനുളള ഉദ്വോഗസ്ഥനെ നിശ്ചയിച്ചത് അന്നത്തെ ജില്ലാ കളക്ടർ വി ആർ പത്മനാഭനാണ്.നടപടിക്രമങ്ങളും പരിശോധനകളും ചട്ടങ്ങളും പാലിച്ചുമാത്രമാണ് പട്ടയം നൽകാൻ കഴിയുകയുളളു . കർഷകരുടെ കൈവശമുളള പട്ടയങ്ങൾ റദ്ദുചെയ്യാൻ മുതിർന്നാൽ കർഷകരെ അണിനിരത്തിയുളള ബഹുജനസമരത്തിന് സി.പി..എം നേതൃത്വം നൽകുമെന്നും ജില്ലാ സെക്രട്ടറി സി.വി.വർഗീസ് പറഞ്ഞു.