തൊടുപുഴ: രവീന്ദ്രൻ പട്ടയങ്ങൾ അപ്പാടെ റദ്ദാക്കിയ നടപടിക്ക് പിന്നിൽ അഴിമതി ലക്ഷ്യംവെച്ചെന്ന് ഡീൻ കുര്യാക്കോസ് എം.പി. കയ്യേറ്റക്കാരെ യും കുടിയേറ്റക്കാരെയും സർക്കാർ ഒന്നായി മുദ്ര കത്തുകയാണ് ഉണ്ടായിരിക്കുന്നത്. സാധാരണക്കാരായവരെ സംരക്ഷിക്കുകയും കയ്യേറ്റക്കാരെ ഒഴിവാക്കുകയാണ് വേണ്ടിയിരുന്നത്. അതിനുപകരം പട്ടയം ലഭിച്ച മുഴുവനാളുകളെയും ഒരേപോലെ ക്രമക്കേട് നടത്തിയതായി ചിത്രീകരിക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്.ഇടുക്കിയിലെ ജനങ്ങളെ ഇരുട്ടിൽ നിർത്തുന്ന ഇത്തരം സമീപനങ്ങൾ ഇടതു ഗവൺമെന്റ് തുടർച്ചയായി കൈക്കൊള്ളുകയാണ്. പട്ടയം ക്രമവത്ക്കരിക്കാൻ എന്നു പറഞ്ഞു, തുടർന്ന് നടക്കാൻ പോകുന്നത് വൻ കൈക്കൂലി വാങ്ങൻ പ്രക്രിയയാണ്.ഇപ്പോഴുണ്ടായ ഉത്തരവിന്റെ പേരിൽ ഉദ്യോഗസ്ഥരും ഇടതുപക്ഷ രാഷ്ട്രീയ നേതൃത്വവും ചേർന്നുള്ള സാമ്പത്തിക അഴിമതിയാണ് ലക്ഷ്യം വെച്ചിട്ടുള്ളതെന്നും ഡീൻ കുര്യാക്കോസ് വ്യക്തമാക്കി.