ഇടുക്കി : വർദ്ധിച്ചു വരുന്ന കോവിഡ് ഭീഷണിയെ നേരിടാൻ വാക്‌സിനേഷൻ പ്രവർത്തനങ്ങൾ ജില്ലയിൽ ഊർജ്ജിതമാക്കി. ആശുപത്രികൾക്കു പുറമെയുള്ള് സ്ഥാപനങ്ങളിൽക്കൂടി കോവിഡ് വാക്‌സിനേഷൻ ക്യാമ്പുകൾ ജില്ലാ ആരോഗ്യ വകുപ്പിന്റെ നേത്യത്വത്തിൽ ആരംഭിച്ചു. ഇന്നലെ ജില്ലാ കളക്ടറേറ്റ്, ജില്ലാ മെഡിക്കൽ ഓഫീസ് എന്നിവിടങ്ങളിൽ കോകൊവിഡ് വാക്‌സിനേഷൻ ക്യാമ്പുകൾ നടത്തി. വരും ദിവസങ്ങളിൻ കൂടുതൽ ക്യാമ്പുകൾ സംഘടിപ്പിച്ച് വാക്‌സിനേഷൻ കൂടുതൽ ഊർജ്ജിതപ്പെടുത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: ജേക്കബ് വർഗ്ഗീസ് അറിയിച്ചു.വാക്‌സിൻ എടുക്കാനുള്ള മുഴുവൻ ആളുകളും എത്രയും വേഗം വാക്‌സിൻ സ്വീകരിക്കാൻ തയ്യാറാകണമെന്ന് ഡി.എം.ഒ.അഭ്യർത്ഥിച്ചു. വാക്‌സിനേഷൻ ത്വരിതപ്പെടുത്തുന്നതിനുള്ള ബോധവത്ക്കരണ പ്രവർത്തനങ്ങൾ ജില്ലാ മാസ് മീഡിയാ വിഭാഗത്തിന്റെ നേത്യത്വത്തിൻ ആരംഭിച്ചു കഴിഞ്ഞു.വിദ്യാർത്ഥികളുടെ വാക്‌സിനേഷൻ ത്വരിതപ്പെടുത്താൻ അദ്ധ്യാപകരുടെ സഹകരണം ഉറപ്പാക്കും. വ്യാഴാഴ്ച ജില്ലയിൽ 3454 പേരെ പരിശോധിച്ചതിൽ 1441 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ രോഗ നിരക്ക് കൂടുതലുള്ള പഞ്ചായത്തുകൾ പള്ളിവാസലും വണ്ടിപ്പെരിയാറുമാണ്.