ഇടുക്കി : ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളിൽ എത്തിയ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർക്കശമാക്കുന്നതിന് പഞ്ചായത്തുകളിൽ സെക്ടറൽ മജിസ്‌ട്രേറ്റുമാരെ നിയോഗിച്ചു. സുരക്ഷാമാനദണ്ഡങ്ങൾ നിയന്ത്രണങ്ങൾ എന്നിവ പൂർണ്ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണ് ഇവരെ ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്.