ഇടുക്കി : ജില്ലയിലെ ഭിന്നശേഷിക്കാരായ വ്യക്തികളിൽ സഹായ ഉപകരണങ്ങൾ ആവശ്യമുള്ളവർ ജനസേവാകേന്ദ്രങ്ങളിലെ കോമൺ സർവീസ് സെന്ററുകളിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്റ്റർ ചെയ്തവർക്ക് വേണ്ടി പിന്നീട് സഹായ ഉപകരണ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നതാണ്. അവസാന തീയതി ജനുവരി 31 . കൂടുതൽ വിവരങ്ങൾ അംഗൻവാടികളിലും ജില്ലാ സമൂഹ്യനീതി ഓഫീസിലും നിന്ന് ലഭ്യമാണ്. ഫോൺ 04862 228 160