ഇടുക്കി: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ആർഭാടങ്ങൾ ഒഴിവാക്കി പൂർണമായി കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും ഇത്തവണ റിപബ്ലിക്ദിനാഘോഷം നടത്തുക. രാവിലെ 9 ന് പൈനാവ് പൂർണിമ ക്ലബ് ഹാളിൽ മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും.എക്‌സ്സൈസ്, ലോക്കൽ പൊലീസ്, വനിത പൊലീസ്, ഫോറസ്റ്റ് എന്നിവരുടെ പ്ലാറ്റൂണുകൾ പരേഡിൽ അണിനിരക്കും. പൊലീസിന്റെ ബാൻഡ് ടീം പരേഡിന് താളമൊരുക്കും. പരേഡ് ആചാരപരമായിരിക്കും. പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. ക്ഷണിക്കപ്പെട്ടവരുടെ പരമാവധി എണ്ണം 50 ആയിരിക്കും.പരേഡിന് പരമാവധി സംഘങ്ങൾ 4 ആയിരിക്കും. സ്റ്റുഡന്റ് പോലീസ്, സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ്, എൻസിസി ജൂനിയർ ഡിവിഷൻ എന്നിവയുടെ സംഘങ്ങളെ ഈ വർഷം അനുവദിക്കില്ല. ഓൺലൈൻ ആലാപനത്തിന് അനുവദിക്കാം.