ഇടുക്കി : വിവിധ കേസുകളിൽ പ്രതികളായ രണ്ട് യുവാക്കൾക്ക് മേൽ കാപ്പ ചുമത്തി . അടുത്ത 6 മാസത്തേയ്ക്ക് ആഴ്ച്ചയിൽ ഒരു ദിവസം പീരുമേട് ഡിവൈ.എസ്.പി. മുൻപാകെ ഹാജരാകാൻ റേഞ്ച് ഡി. ഐ. ജി നീരജ് കുമാർ ഗുപ്ത നിർദേശിച്ചു. ചക്കുപള്ളം ഏഴാം മൈൽ വാണിയപ്പിള്ളിൽ റ്റിൻസൻ( 32) കുമളി അമരാവതി രണ്ടാംമൈൽ കാഞ്ഞിരമറ്റത്തിൽ മനു( 31 ) എന്നിവർക്കാണ് ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസ്വാമിയുടെ റിപ്പോർട്ട് പ്രകാരം കാപ്പനിയമ പ്രകാരം ശിക്ഷ വിധിച്ചത്. ജില്ലയിൽ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 390 പേരിൽ 284 പേർക്കെതിരെ നടപടിയെടുത്തു. 50 പേർക്കെതിരെ റൗഡി ഹിസ്റ്ററി ഷീറ്റ് തുറക്കുകയും 'ഓപ്പറേഷൻ കാവൽ' നടപടിയുടെ ഭാഗമായി 537 പേരെ കരുതൽ തടങ്കലിലാക്കുകയും, 2021 കാലഘട്ടത്തിൽ 12 പേർക്കെതിരെ കാപ പ്രകാരം റിപ്പോർട്ട് കൊടുക്കുകയും, 4 പേർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ജില്ലയിൽ സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ നിരീക്ഷിച്ച് വരികയാണെന്നും, അവർക്കെതിരെ കാപപ്പ നിയമം നടപ്പാക്കാൻ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് മേധാവി അർ കറുപ്പസാമി അറിയിച്ചു.