തൊടുപുഴ: രവീന്ദ്രൻ പട്ടയങ്ങൾറദ്ദാക്കിയതിന്റെമറവിൽആരേയും ബലമായിഒഴിപ്പിക്കരുതെന്ന്‌ യു ഡി എഫ് ജില്ലാ കമ്മറ്റി.

.വിവിധ സർക്കാരുകളുടെകാലത്ത്‌ വിവാദപട്ടയങ്ങൾഅംഗീകരിച്ച് പോക്ക്‌വരവ്‌ചെയ്ത്‌കൊടുത്ത വസ്തുക്കൾ പലതുംഇതിനോടകം പലകുറികൈമാറിയിട്ടുണ്ട്. അവരെയെല്ലാംഒഴിപ്പിക്കുന്നത് ന്യായീകരിക്കനാവില്ല.

കണ്ണൻദേവൻ ഹിൽസ്(റിസംപ്ഷൻ ഓഫ്‌ളാന്റ്)ആക്ടിലെ(കെ ഡി എച്ച്ആക്ട്) പ്രകാരം കണ്ണൻദേവൻ ഹിൽസ്‌വില്ലേജിൽഉൾപ്പെട്ട്‌ വരുന്നതും കണ്ണൻദേവൻ കമ്പിനിയിൽ നിന്നുംതിരിച്ചു പിടിച്ച്‌സർക്കാരിൽ നിക്ഷിപ്തമായതുമായസർക്കാർ ഭൂമികൃഷിആവശ്യത്തിന് കർഷകർക്കും കർഷകതൊഴിലാളികളുടെക്ഷേമത്തിനുമായിമാത്രമേ പതിച്ചു നൽകാവു.

കെ ഡി എച്ച്ആക്ടിന്റെ പരിധിയിൽവരുന്നകെ ഡി എച്ച്‌വില്ലേജിൽസ്ഥിതിചെയ്യുന്ന സർക്കാർഭൂമിയാണ്‌സി പി എമ്മിനും സി പി ഐക്കുംപതിച്ചു നൽകിയത്. ഭൂമി പതിച്ചു നൽകിയത്കൃഷിക്കോ കൃഷിചെയ്യുന്ന കർഷകർക്കോ, കർഷകതൊഴിലാളികളുടെക്ഷേമത്തിനോ അല്ലാത്തതിനാൽ പ്രസ്തുത പട്ടയങ്ങൾകെ ഡി എച്ച്ആക്ടിന് വിരുദ്ധമായിട്ടാണ് നൽകിയിട്ടുള്ളത്.

കളവായഅവകാശവാദങ്ങൾഉന്നയിച്ച്‌സർക്കാർ ഭൂമിക്ക് പട്ടയംവാങ്ങിയതിന് പൊതു ജനങ്ങളോട്മാപ്പു പറയാനുള്ള ധാർമ്മികത കാണിക്കണം.

റദ്ദാക്കപ്പെട്ട പട്ടയങ്ങൾക്ക് പകരം സാധുവായ പട്ടയങ്ങൾഅർഹതപ്പെട്ടവർക്കെല്ലാംനൽകണമെന്നും അനാവശ്യമായസാങ്കേതിക തടസ്സങ്ങൾ ഉയർത്തികാലവിളംബംഉണ്ടാക്കരുതെന്നുംയു ഡി എഫ്‌ ജില്ലാ ചെയർമാൻ അഡ്വ. എസ്അശോകനും കൺവീനർ പ്രൊഫ. എം.ജെ.ജേക്കബ്ബും ആവശ്യപ്പെട്ടു