തൊടുപുഴ: ദേശീയ അദ്ധ്യാപക പരിക്ഷത്ത് (എൻ.റ്റി.യു) ജില്ലാ സമ്മേളനം 23 ന് തൊടുപുഴ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. രാവിലെ 10.30 ന് നടക്കുന്ന സമ്മേളനം എൻ.റ്റി.യു സംസ്ഥാന പ്രസിഡന്റ് ഗോപകുമാർ പി.എസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഹരി.ആർ. വിശ്വനാഥ് അദ്ധ്യക്ഷത വഹിക്കും. ആർ.എസ്.എസ് ഇടുക്കി വിഭാഗ് സംഘചാലക് കെ.എൻ.രാജു വിശിഷ്ടാതിത്ഥി ആയിരിക്കും. 11.25 ന് സുഹൃദ് സമ്മേളനം നടക്കും. ജില്ലാ ജനറൽ സെക്രട്ടറി അനിൽ കുമാർ.കെ.വി അദ്ധ്യക്ഷത വഹിക്കും. ബി.ജെ.പി മദ്ധ്യമേഖലാ ജനറൽ സെക്രട്ടറി ബിനു.ജെ.കൈമൾ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12.25 ന് സംഘടനാ സമ്മേളനം നടക്കും. സ്വാഗത സംഘം ജോയിന്റ് കൺവീനർ ജെ.പത്മകുമാർ സ്വാഗതം പറയും. ജില്ലാ വൈസ് പ്രസിഡന്റ് സുരേഷ് കുമാർ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് ജിഗി.ആർ ഉദ്ഘാടനം ചെയ്യും. തുടർന്ന് ജില്ലാ റിപ്പോർട്ട്, സംഘടനാ റിപ്പോർട്ട് , വരവ് ചിലവ് കണക്ക് എന്നിവ അവതരിപ്പിക്കും. 1.25 ന് യാത്രയയപ്പ് സമ്മേളനം നടക്കും. ജില്ലാ സമിതി അംഗം പി.പി സജീവ് അദ്ധ്യക്ഷത വഹിക്കും. യോഗം ഉദ്ഘാടനവും യാത്രയയപ്പ് നൽകുന്ന അനിത റ്റീച്ചറെ ആദരിക്കലും ആർ.എസ്.എസ് വിഭാഗ് കാര്യവാഹക് അനിൽ ബാബു നിർവഹിക്കും. സെക്കന്ററി വിഭാഗം ജോയിന്റ് കൺവീനർ ധനേഷ് കൃഷ്ണ നന്ദി പറയും. 2.05 ന് വൈചാരിക സഭ എന്നിവ നടക്കും.