തൊടുപുഴ: ധീരജ് വധക്കേസിൽ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകിയ മൂന്നും നാലും, അഞ്ചും പ്രതികളായ ടോണി എബ്രാഹാം, നിധിൻ ലൂക്കോസ്, ജിതിൻ തോമസ് എന്നിവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. രണ്ട് ദിവസം പൊലീസ് കസ്റ്റഡിയിലായിരുന്ന ഇവരെ പ്രിൻസിപ്പൽ സെഷൻസ് കോടതി മുമ്പാകെ തിരികെ ഹാജരാക്കയ ശേഷമാണ് പീരുമേട് സബ് ജയിലിലേക്കയച്ചത്. കേസിലെ ഒന്നും രണ്ടും പ്രതികളായ നിഖിൽ പൈലി, ജെറിൻ ജോജോ എന്നിവരെ 22വരെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകിയിട്ടുള്ളത്.
കേസിലെ 7ാം പ്രതി കൊന്നത്തടി തെള്ളിത്തോട് ഭാഗത്ത് മുല്ലപ്പള്ളിൽ ജസ്സിൻ ജോയി, 8ാം പ്രതി കട്ടപ്പന വെള്ളയാംകുടി പൊട്ടനാനിയിൽ അലൻ ബേബി എന്നിവർ ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു.ഇരുവരും പീരുമേട് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞുവരികയാണ്. ജാമ്യാ പേക്ഷയിൽ വാദം കേൾക്കുന്നത് ഈ മാസം 28ാം തയതിയിലേയ്ക്ക് മാറ്റി.