അണക്കര : ജില്ലാ ഒളിമ്പിക് ഗെയിംസ് കബഡി ടൂർണമെന്റിൽ ടൊറ ണാഡോ അണക്കരയും വാരിയേഴ്‌സ് ഉദയഗിരിയും വിജയികളായി.
മത്സരങ്ങൾ വാഴൂർ സോമൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.ചക്കുപള്ളം ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് പി.കെ.രാമചന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ജിജി.കെ. ഫിലിപ്പ് മുഖ്യ അതിഥിയായിരുന്നു. വി. ധർമ്മരാജ, രാരിച്ചൻ നീറണാക്കുടി, ആശാ സുകുമാരൻ , കുസുമം, ജോബി തോമസ്, പ്രസിഡന്റ് സനു തോമസ്,സെക്രട്ടറി ഷർമി ഉലഹന്നാൻ തുടങ്ങിയവർ സംസാരിച്ചു.
13 ടീമുകൾ ടൂർണ്ണമെന്റിൽ പങ്കെടുത്തു.കുമളി ഫോറസ്റ്റ് റേഞ്ച് ആഫീസർ അഖിൽ ബാബു വിജയികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സ്‌പെഷ്യൽ എക്കണോമിക്‌സ് അസി. കമ്മീഷണർ ജയകുമാർ സമാപന ചടങ്ങിൽ മുഖ്യ അതിഥിയായിരുന്നു.