medicine


തൊടുപുഴ:ഫാർമേഴ്‌സ് ക്ലബ്ബും കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ തൊടുപുഴ മേഖലയും മർച്ചന്റസ് അസോസിയേഷൻ ജ്യോതി ബസാർ മേഖലയുടെയും നേതൃത്വത്തിൽ കാർഷിക ലൈബ്രറിയിൽ കൊവിഡ് പ്രതിരോധ ഹോമിയോ മരുന്ന് വിതരണം ചെയ്തു. കൊവിഡ് വ്യാപകമായി പരക്കുന്നതിനാൽ 15 ദിവസത്തേക്ക് ഈ സൗകര്യമേർപ്പെടുത്തിയിട്ടുണ്ടെന്നു സംഘടനകൾ അറിയിച്ചു. പ്രതിരോധ മരുന്നു വിതരണ ഉദ്ഘാടനം മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ സബീർ സിദ്ദിഖിന് നൽകി നിർവഹിച്ചു . ഫാർമേഴ്‌സ് ക്ലബ് പ്രസിഡന്റ് ടോം ചെറിയാൻ, സെക്രട്ടറി രാജീവ് പാടത്തിൽ, കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ മേഖല സെക്രട്ടറി ജോസ് മീഡിയ, ബിനു കീരിക്കാട് എന്നിവർ പങ്കെടുത്തു.