ചെറുതോണി: കൊവിഡ് വ്യാപനം മൂലം സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതിനാൽ 27ന് പുറ്റടി വ്യാപാരഭവൻ ഹാളിൽ കൂടാൻ നിശ്ചയിച്ചിരുന്ന കർഷക യൂണിയൻ ജില്ലാ കമ്മിറ്റിയോഗവും ഏലം കർഷകപ്രതിസന്ധിപരിഹരിക്കണമെന്നാവശ്യപ്പെട്ട് പുറ്റടി സ്‌പൈസ് പാർക്കിലേക്ക് നടത്താൻ തീരുമാനിച്ചിരുന്ന കർഷകമാർച്ചും കൂട്ടധർണയും മാറ്റിയതായി സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ, ജില്ലാ പ്രസിഡന്റ് ബാബു കീച്ചേരിൽ, സംസ്ഥാന സെക്രട്ടറിമാരായ ബിനു ജോൺ, സണ്ണി തെങ്ങുംപള്ളി എന്നിവർ അറിയിച്ചു.