
കട്ടപ്പന :ഇരട്ടയാറിന് സമീപം നത്തുകല്ലിൽ കാർ അപകടത്തിൽ മരണമടഞ്ഞ ഉദയഗിരി അയ്യനോലിൽ ജോയ്‌സിന്റെ മകൾ അയോണയും ( 1 1 ) ചികിത്‌സയിലിരിക്കെ മരണമടഞ്ഞു.അതീവ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പെൺകുട്ടി ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് മരണത്തിന് കീഴടങ്ങിയത്. ജനുവരി 13 നാണ് ജോയ്‌സും മകളും സഞ്ചരിച്ചിരുന്ന ആൾട്ടോ കാർ നത്തുകല്ലിന് സമീപത്ത് ലോറിയുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും വിദഗ്ദ്ധ ചികിത്സയ്ക്കായി പാലായിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് കൊണ്ടും പോയെങ്കിലും യാത്രാമദ്ധെ ജോയ്‌സ് മരണമടഞ്ഞിരുന്നു. വെന്റിലേറ്ററിലായിരുന്ന അയോണയുടെ നില കൂടുതൽ വഷളായതോടെ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പാലായിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റിയത്.പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് വൈകിട്ട് 5.30 ന് ഉദയഗിരി സെന്റ്‌മേരീസ് പള്ളിയിൽ സംസ്‌കരിക്കും. ഫെൻസിയാണ് അയോണയുടെ മാതാവ്. അനോഗ് ,ആഷ് എന്നിവർ സഹോദരങ്ങളാണ്.