കട്ടപ്പന :സിംഗിംഗ് ആർട്ടിസ്റ്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ഇന്ന് നടത്താനിരുന്ന സംഗീത നിശ
'സ്‌നേഹ നിലാവ് 'കൊവിഡ് മൂന്നാം തരംഗപശ്ചാത്തലത്തിൽ മാറ്റി വച്ചു.
കട്ടപ്പന സി എസ് ഐ ഗാർഡനിലാണ് സംഗീത നിശ നടത്താൻ തീരുമാനിച്ചിരുന്നത്. ഇതോടൊപ്പം സംഗീത കലാകാരന്മാരുടെ ക്ഷേമത്തിനായി സംഘടിപ്പിച്ച കൂപ്പൺ നറുക്കെടുപ്പം മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു.പുതുക്കിയ തിയതിയും സമയവും പിന്നീട് അറിയിക്കുമെന്ന് കേരള സിംഗിംഗ് ആർട്ടിസ്റ്റ് അസോസിഷൻ ജില്ലാ പ്രസിഡന്റ് ജയൻ കലസാഗർ, ഭാരവാഹികളായ എസ്. കെ. മനോജ്, രഞ്ജിത് പി രഘു,അനസ്ഖാൻ, രാജേഷ് വരകുമല എന്നിവർ അറിയിച്ചു.