തൊടുപുഴ: പുതുപ്പരിയാരം സഹകരണ ബാങ്ക് ഭരണ സമിതിയിലേക്ക് നാളെ നടത്താനിരുന്ന തിരഞ്ഞെടുപ്പ് അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെയും ജില്ലാ കളക്ടറുടെയും നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.