തൊടുപുഴ: ട്രേഡ് യൂണിയൻ രംഗത്തും അടിസ്ഥാന മേഖലകളിലും ഇന്ത്യൻ നാഷണൽ കോൺഗ്രസിനും ഐ.എൻ.ടി.യു.സിക്കും സജീവ നേതൃത്വം നൽകിയ നേതാവായിരുന്നു പി.എസ്. സിദ്ധാർത്ഥനെന്ന് ഡീൻ കുര്യാക്കോസ് എം.പി അനുശോചിച്ചു. ജനപ്രതിനിധി എന്ന നിലയിലും സാമൂഹിക സാമുദായിക നേതൃത്വത്തിലും മൂന്നു പതിറ്റാണ്ടുകളായി നിറഞ്ഞുനിന്ന അദ്ദേഹത്തിന്റെ പ്രൗഢമായ ഓർമ്മകൾക്കു മുന്നിൽ പ്രണാമം അർപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.