തൊടുപുഴ: ഡീൻ കുര്യാക്കോസ് എം പി യുടെ നേതൃത്വത്തിലുള്ള ഇടുക്കി കെയർ ഫൗണ്ടേഷൻ ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പരിപോഷണ പദ്ധതി ഭാഗമായി നടത്തിക്കൊണ്ടിരിക്കുന്ന 'റൈസ് വിദ്യാഭ്യാസ അവാർഡ് വിതരണം കരിമണ്ണൂർ പഞ്ചായത്തിലെ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു..പഞ്ചായത്തിലെ എസ്.എസ്.എൽ.സി, ഹയർസെക്കന്ററി മുഴുവൻ എപ്ളസ് വാങ്ങി വിജയിച്ച കുട്ടികളെയാണ് ആദരിച്ചത്..സ്‌കൂൾ ഹാളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ബിനോയി, ഹെഡ്മാസ്റ്റർ സജി മാത്യു, വാർഡ് മെമ്പർ ആൻസി സിറിക്, പിടിഎ പ്രസിഡന്റ് ലിയോ കുന്നപ്പിള്ളി, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബേബി തോമസ്, കരിമണ്ണൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ബിബിൻ അഗസ്റ്റിൻ,മുൻ മെമ്പർ ശ് ദിലീപ് കുമാർ,അദ്ധ്യാപക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
കരിമണ്ണൂർ പഞ്ചായത്തിലെ ഇടുക്കി കെയർ ഫൗണ്ടേഷന്റെ വിദ്യാഭ്യാസ അവാർഡ് വിതരണം ഡീൻ കുര്യാക്കോസ് എം. പി നിർവ്വഹിക്കുന്നു