തൊടുപുഴ: എൻ.ടി.ടി സ്‌കൂൾ, ഡബ്ല്യു.ഐ സ്‌കൂൾ, ഓസ്‌കാർ ഗ്രാഫിക്‌സ് എന്നിവയുടെ സ്ഥാപകനായിരുന്ന ശശികുമാർ മണ്ഡപത്തിലിന്റെ അനുസ്മരണ യോഗം എൻ.ടി.ടി സ്‌കൂൾ ഹാളിൽ നടന്നു. മുൻ നഗരസഭാ ചെയർമാൻ മനോഹർ നടുവിലേടത്ത് ഉദ്ഘാടനം ചെയ്തു. മോളി ജോൺ, അഡ്വ. സ്മിത ഗിരീഷ്, മിനി സനൽ, ഷർമിള ജേക്കബ്, സൈനബ എന്നിവർ പ്രസംഗിച്ചു. വൽസല ശശികുമാർ നന്ദി പറഞ്ഞു.