ചെറുതോണി: ദേശീയ അദ്ധ്യാപക പരിഷത്ത് (എൻ.ടി.യു) ജില്ലാ സമ്മേളനം ഇന്ന് ഓൺലൈനായി നടക്കും. എൻ.ടി.യു ജില്ലാ പ്രസിഡന്റ് ഹരി ആർ. വിശ്വനാഥ് അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് പി.എസ്‌. ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ആർ.എസ്.എസ് ഇടുക്കി വിഭാഗ് സംഘചാലക് കെ.എൻ. രാജു വിശിഷ്ടാഥിതിയായിരിക്കും. ശേഷം നടക്കുന്ന സൗഹൃദ സമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറി അദ്ധ്യക്ഷത വഹിക്കും. ബി.ജെ.പി മദ്ധ്യമേഖല ജനറൽ സെക്രട്ടറി ബിനു ജെ. കൈമൾ ഉദ്ഘാടനം ചെയ്യും. തുടർന്ന് ജില്ലാ വൈസ് പ്രസിഡന്റ് സുരേഷ്‌കുമാർ അദ്ധ്യക്ഷത വഹിക്കുന്ന സംഘടനാ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ജിനി ആർ. ഉദ്ഘാടനം ചെയ്യും. തുടർന്ന് റിപ്പോർട്ടും കണക്കും ജില്ലാ ജനറൽ സെക്രട്ടറി അനിൽകുമാർ കെ.വി. അവതരിപ്പിക്കും. ശേഷം യാത്രയയപ്പ് സമ്മേളനം ജില്ലാ സമിതിയംഗം പി.പി. സജീവ് അദ്ധ്യക്ഷത വഹിക്കും. ഉദ്ഘാടനവും അനിതശേഖർ ടീച്ചറുടെ യാത്രയയപ്പും ആർ.എസ്.എസ് വിഭാഗ് കാര്യവാഹക് അനിൽ ബാബു നിർവഹിക്കും. തുടർന്ന് നടക്കുന്ന വൈചാരിക സഭയിൽ സ്വാതന്ത്ര്യത്തിന്റെ അമൃതവർഷം എന്ന വിഷയത്തെ കുറിച്ച് ആർ.എസ്.എസ് വിഭാഗ്‌സേവാ പ്രമുഖ് ഹരിദാസ് പ്രഭാഷണവും നടത്തും.