school

തട്ടക്കുഴ : മാലിന്യനിർമാർജ്ജനത്തിനായി വൈവിദ്ധ്യമായ പദ്ധതികളൊരുക്കി തട്ടക്കുഴ സ്‌കൂൾ .ഇതിന്റെ ആദ്യഘട്ടമായി 'മാജിക് പോട്ട്'എന്ന പദ്ധതിയിലൂടെ വീടുകളിലുണ്ടാകുന്ന ജൈവമാലിന്യങ്ങളെ കമ്പോസ്റ്റ് ആക്കി മാറ്റുന്ന കമ്പോസ്റ്റ് നിർമാണ യൂണിറ്റുകൾ സ്‌കൂളിന് സമീപമുളള വീടുകളിൽ സ്ഥാപിച്ചു.മൂന്ന് ഭാഗങ്ങളുള്ള ഈ യൂണിറ്റിൽ ഓരോ ദിവസവും വീടുകളിലുണ്ടാകുന്ന അടുക്കള മാലിന്യങ്ങൾ ഇതിൽ നിക്ഷേപിച്ച് അതിനോടൊപ്പം ജീവാണുക്കൾ അടങ്ങിയ മിശ്രിതം ചേർക്കുന്നു.ആ യൂണിറ്റ് നിറയുമ്പോൾ അടുത്തതിലേക്ക് മാലിന്യങ്ങൾ നിക്ഷേപിക്കും.രണ്ടാമത്തെ യൂണിറ്റ് നിറയുമ്പോഴേക്കും ആദ്യത്തെ യൂണിറ്റിലുള്ള മാലിന്യങ്ങൾ കമ്പോസ്റ്റ് ആയി മാറിയിട്ടുണ്ടാവും.ഇങ്ങനെ എല്ലാദിവസവും ഉണ്ടാകുന്ന മാലിന്യങ്ങൾ നിർമാജ്ജനം ചെയ്യാൻ കഴിയുന്ന രീതിയിലാണ് മാജിക് പോട്ടിന്റെ പ്രവർത്തനം.സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തിലാണ് പ്രവർത്തനം.ഈ പദ്ധതിയുടെ വിജയത്തിനനുസരിച്ച് കൂടുതൽ വീടുകളിലേക്ക് വ്യാപിപ്പിക്കാനാണ് യൂണിറ്റ് ലക്ഷ്യമിടുന്നത്.പരിപാടിയുടെ ഉദ്ഘാടനം തട്ടക്കുഴ സ്‌കൂൾ പ്രിൻസിപ്പൽ ഫാത്തിമ റഹിം നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് എം.ലതീഷ് ,എൻ.എസ് .എസ് പ്രോഗ്രാം ഓഫീസർ ബി.സജീവ് ,അദ്ധ്യാപകരായ ദീപ്തി .കെ.ആർ, ഡോ.നിഷ സിറിയക്, സന്ധ്യാമോൾ.കെ.എസ്സ് എന്നിവർ നേതൃത്വം നൽകി.