വഴിത്തല: പുറപ്പുഴ ഗ്രാമപഞ്ചായത്ത് സോഷ്യൽ ഫോറസ്ട്രിയുമായി സഹകരിച്ചു കൊണ്ട് ആരംഭിക്കുന്ന നഴ്‌സറി നിർമ്മാണവുമായി ബന്ധപ്പെട്ട് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താക്കൾക്കുള്ള പരിശീലന പരിപാടിയുടെ ഉദ്ഘാടനം പുറപ്പുഴ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് പയറ്റനാൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാജേശ്വരി ഹരിധരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാർട്ടിൻ ജോസഫ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.ആർ. ഉഷ, ജോയിന്റ് ബി.ഡി.ഒ ബേബി തുടങ്ങിയവർ പങ്കെടുത്തു.