ഇടുക്കി : ജില്ലാ ഒളിമ്പിക് ഗെയിംസ് അത്‌ലറ്റിക് മത്സരങ്ങളിൽ കാൽവരി മൗണ്ട് കാർമ്മൽ സ്‌പോർട്‌സ് ക്ലബ്ബ് ടൂർണ്ണമെന്റിലെ ചാമ്പ്യന്മാരായി. വിജയികൾക്ക് ജില്ലാ സ്റ്റോർട്സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യനും ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സുനിൽ സെബാസ്റ്റ്യനും ചേർന്ന് ട്രോഫികൾ വിതരണം ചെയ്തു. ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് പി .എസ് ഡൊമിനിക്കിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സുനിൽ സെബാസ്റ്റ്യൻ മുഖ്യ അതിഥിയായി.