ഇടുക്കി: ജില്ലയുടെ 50-ാം വാർഷികത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുക്തമായി ഓൺലൈൻ ചിത്രരചന മത്സരം നടത്തും. പ്ലസ് ടു വരെയുള്ള കുട്ടികൾക്കും മുതിർന്നവർക്കും വെവ്വേറെയാണ് മത്സരങ്ങൾ. വിദ്യാർത്ഥികൾ സ്‌കൂൾ ഐഡന്റിറ്റി കാർഡ് അല്ലെങ്കിൽ ആധാർ കാർഡിന്റെ പകർപ്പ് കൂടി അയക്കണം. വിഷയം: ഇടുക്കിയും വിനോദ സഞ്ചാരവും. രണ്ടു കാറ്റഗറിയിലും ഏറ്റവും മികച്ചതായി തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന് ചിത്രങ്ങൾക്ക് 5000,​ 3000,​ 1000​ എന്നിങ്ങനെ ക്യാഷ് പ്രൈസ് ഉണ്ടാകും. ചിത്രങ്ങൾ info@dtpcidukki.com എന്ന മെയിലിൽ 25ന് ഉച്ചയ്ക്ക് രണ്ട് വരെ അയയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 232248.