vazha

നങ്കിസിറ്റി :എസ്.എൻ.എച്ച്.എസ് നങ്കിസിറ്റി സ്‌കൂളിലെ എസ്.പി.സി യുടെയും പരിസ്ഥിതി ക്‌ളബിന്റെയും വാഴക്കൃഷിയുടെ വിളവെടുപ്പ് തുടങ്ങി. ചേന, കാച്ചിൽ, ഇഞ്ചി പയർ വഴുതന, വെണ്ട, കാബേജ്, കോളിഫ്‌ളവർ തുടങ്ങി നിരവധി ഇനം പച്ചക്കറികളും കിഴങ്ങ് വർഗ്ഗങ്ങളും കൃഷി ചെയ്തു വരുന്നു. വിളവെടുപ്പിന് എച്ച്.എം. മിനി ഗംഗാധരൻ, എസ്.പി.സി സി.പി.ഒ ഷൈജു ചന്ദ്രശേഖരൻ,സ്റ്റാഫ് മിനി എം.എസ്,എസ്.പി.സി കേഡറ്റുകൾ എന്നിവർ പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണം, കൃഷി സംരക്ഷണം എന്നീ ആശയങ്ങൾ മുന്നിൽ കണ്ടാണ് വിവിധ തരം കൃഷി സ്‌കൂളിൽ ചെയ്തു വരുന്നത് 7 വർഷമായി കൃഷി തുടങ്ങിയിട്ട്. ഓരോ അക്കാദമിക് വർഷങ്ങളിലെയും ക്‌ളബുകളിലെ 40 കുട്ടികൾ ഈക്‌ളബുകളിൽ പ്രവർത്തിച്ച് വരുന്നു. സ്‌കൂളിലെ 50 സെന്റ് സ്ഥലം ഇതിനായി പ്രയോജനപ്പെടുത്തിവരുകയാണ്.