തൊടുപുഴ : കർഷകരുടെ കൃഷി സ്ഥലങ്ങളിൽ നിന്നും വനമേഖലയിൽ നിന്നും ഒഴുകി അണക്കെട്ടുകളിലും പുഴകളിലും കെട്ടിക്കിടന്ന് വെള്ളപ്പൊക്കം സൃഷ്ടിക്കുന്ന മണൽ ലേലം ചെയ്ത് ലഭിക്കുന്ന പണം കർഷകരുടെ വിളകൾക്ക് താങ്ങ് വില കൊടുക്കാൻ ഉപയോഗിക്കമെന്ന് തൊടുപുഴ ഫാർമേഴ്സ് ക്ളബ് ആവശ്യപ്പെട്ടു.

വന്യമൃഗങ്ങളാൽ കൊല്ലപ്പെടുന്ന കർഷകരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപയെങ്കിലും ആ ഫണ്ടിൽ നിന്നും കൊടുക്കണം. വന്യമൃഗങ്ങളുടെ ശല്യം മൂലം കൃഷി നശിക്കുന്ന കർഷകർക്കും നഷ്ടപരിഹാരം നൽകണം .എല്ലാ വനങ്ങളുടെയും ചുറ്റും സോളാർ വൈദ്യുതി വേലി കെട്ടണം. കാട്ടുമൃഗ ങ്ങളുടെ ആക്രമണങ്ങൾ മൂലം പരിക്ക് പറ്റുന്ന കർഷകർക്ക് ആശുപത്രി ചിലവും ഉചിതമായ നഷ്ടപരിഹാരവും നൽകണം.

പുതിയതായി കൃഷിക്ക് മുതിരുന്ന യുവ കർഷകരെ പാരിതോഷികം നൽകി പ്രോത്സാഹിപ്പിക്കണം. കർഷകർക്ക് മതിയായ ഇൻഷ്വറൻസിന് പണം അനുവദിക്കണം. ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾക്ക് പ്രത്യേക അലവൻസ് നൽകണം. എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഫാർമേഴ്‌സ് ക്ലബ് മുഖ്യമന്ത്രി, ധനകാര്യ മന്ത്രി, കൃഷി മന്ത്രി എന്നിവർക്ക് നിർദ്ദേശങ്ങൾ സമർപ്പിച്ചു.