 
തൊടുപുഴ: ദേശീയ അദ്ധ്യാപക പരിഷത്ത് നാല്പത്തി മൂന്നാമത് ജില്ലാ സമ്മേളനം നടന്നു . ജില്ലാ പ്രസിഡന്റ് ഹരി .ആർ .വിശ്വനാഥ് അദ്ധ്യക്ഷനായിരുന്നു .സംസ്ഥാന പ്രസിഡന്റ് പി എസ് ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജീവനക്കാർക്കും അദ്ധ്യാപകർക്കും പെൻഷൻകാർക്കും വേണ്ടി സംസ്ഥാന സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ (മെഡിസെപ്) ജീവനക്കാരുടെ ആരോഗ്യ സംരക്ഷണത്തേക്കാൾ സർക്കാരിന് താൽപര്യം കമ്മീഷനിലാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ വിഭാഗ് സംഘചാലക് കെ .എൻ രാജു മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി അനിൽകുമാർ സ്വാഗതവും ജിഷ എം ജി നന്ദി പറഞ്ഞു.
ബി ജെ പി മദ്ധ്യമേഖലാ സെക്രട്ടറി ബിനു ജെ കൈമൾ സുഹൃത് സമ്മേളനം ഉദ്ഘാടനം ചെയ്തു.
കെ വി അനിൽകുമാർ അദ്ധ്യക്ഷനായിരുന്നു.ഹിന്ദു ഐക്യവേദി ജില്ലാ സഹ സംഘടനാ സെക്രട്ടറി പി ആർ കണ്ണൻ, എൻ ജി ഒ സംഘ് ജില്ലാ സെക്രട്ടറി വി എൻ രാജേഷ്, മഹിളാ മോർച്ച ജില്ലാ സെക്രട്ടറി രമ്യ രവീന്ദ്രൻ, സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി വി കെ ഷാജി, വിശ്വഹിന്ദു പരിഷത്ത് റവന്യൂ ജില്ലാ സംഘടനാ സെക്രട്ടറി ഒ കെ സജയൻ എന്നിവർ പ്രസംഗിച്ചു.
ആർ ദീപാമോൾ സ്വാഗതവും വിപിൻ വിശ്വനാഥൻ നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന സംഘടനാ സമ്മേളനം എൻ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് ആർ ജിഗി ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് കെ കെ സുരേഷ് കുമാർ അധ്യക്ഷനായിരുന്നു.
ജെ പദ്മകുമാർ സ്വാഗതവും സ്വാഗത സംഘം ജനറൽ കൺവീനർ വി സി രാജേന്ദ്രകുമാർ നന്ദിയും പറഞ്ഞു.
ജില്ലാ ഭാരവാഹികൾ
ഹരി .ആർ .വിശ്വനാഥ്( പ്രസിഡന്റ്),അനിൽകുമാർ കെ .വി (ജനറൽ സെക്രട്ടറി ),
രാജേന്ദ്രകുമാർ വി .സി (ട്രഷറർ),പത്മകുമാർ ,വിപിൻ വിശ്വനാഥൻ (വൈസ് പ്രസിഡന്റുമാർ)
ദീപാ മോൾ (സെക്രട്ടറി ).