ഇടുക്കി: 202- 122 സാമ്പത്തിക വർഷത്തിൽ കട്ടപ്പന ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള 145 അങ്കണവാടികളിലേയ്ക്ക് കണ്ടിജൻസി സാധനങ്ങൾ വാങ്ങുന്നതിന് ജി.എസ്.ടി രജിസ്‌ട്രേഷൻ ഉളളവരിൽ നിന്നും മുദ്ര വച്ച കവറിൽ ടെൻണ്ടർ ക്ഷണിച്ചു. അടങ്കൽ തുക 2,90,000 രൂപ. ടെണ്ടർ ഫോമിന്റെ വില 580 + 18% ജി.എസ്.ടി. നിരത ദ്രവ്യം 2,900 രൂപ. ടെണ്ടർ ഫോമുകൾ ജനുവരി 27 വരെ നേരിട്ട് ആഫിസിൽ പണമടച്ച് കൈപ്പറ്റാം. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി 27ന് ഉച്ചയ്ക്ക് ഒന്ന്. അന്നേ ദിവസം മൂന്നിന് ടെണ്ടർ തുറക്കും. പങ്കെടുക്കുന്നവർ ആഫീസിൽ നിന്ന് അറിയിക്കുന്ന തീയതിയിൽ സാമ്പിളുകൾ ബ്ലോക്ക് തല പ്രൊക്വയർമെന്റ് കമ്മിറ്റി മുമ്പാകെ ഹാജരാക്കണം. വാങ്ങുന്ന സാധനങ്ങൾ ടെണ്ടറിൽ പറഞ്ഞിട്ടുള്ള സ്‌പെസിഫിക്കേഷൻ ഉള്ളതും പറഞ്ഞിട്ടുള്ള അളവിലും ടെണ്ടറിൽ രേഖപ്പെടുത്തിയിട്ടുള്ള വിലയിലും ആയിരിക്കണം. ടെണ്ടറിനോടൊപ്പം പ്രിലിമിനറി എഗ്രിമെന്റ് നൽകകണം. ഓർഡർ ലഭിച്ച് 15 ദിവസത്തിനുള്ളിൽ സാധനങ്ങൾ ആഫീസിൽ എത്തിച്ചു നൽകണം. വിശദവിവരങ്ങൾക്ക് കട്ടപ്പന ഐ.സി.ഡി.എസ് പ്രോജക്ട് ആഫീസുമായി ബന്ധപ്പെടുക. ഫോൺ: 04868 252007, 9497682925.