തദ്ദേശ വികസനം ഇത് വരെ: മുട്ടം പഞ്ചായത്ത്
മുട്ടം: നടപ്പ് സമ്പത്തിക വർഷത്തെ പദ്ധതികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കുന്നതിനുള്ള പരിശ്രമത്തിലാണ് മുട്ടം പഞ്ചായത്ത്. വികസനത്തിന് പുതിയ പാതയൊരുക്കി മുൻഗണനാക്രമങ്ങൾ നിശ്ഛയിച്ച് ആ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 13 വാർഡുകൾ ഉൾപ്പെടുന്ന മുട്ടം പഞ്ചായത്ത് നാടിന്റെ സമഗ്ര വികസനത്തിന് വേണ്ടി ഭരണസമിതിയുടെ നേതൃത്വത്തിൽ നവീനവും ജനക്ഷേമകരവുമായ ഒട്ടനവധിയായ വികസന -ക്ഷേമ പദ്ധതികളാണ് നടപ്പ് സമ്പത്തിക വർഷത്തിൽ പൂർത്തിയായി വരുന്നത്.
പൂർത്തീകരിച്ച - നടപ്പിലാക്കി വരുന്ന പ്രധാന പദ്ധതികൾ/തുക
ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർക്ക് വേണ്ടി 500000, മുക്തി പദ്ധതിക്ക് 25000,ജനനി 150000, മുതിർന്ന പൗരന്മാർക്ക് കട്ടിൽ (ജനറൽ)113100,ലൈഫ് 4205867, വീട് വാസയോഗ്യമാക്കൽ 2025000, പാലിയേറ്റീവ് പരിചരണം 700000,ലാപ്ടോപ് വിതരണം 200000,ആശ്രയ 225000, കറവപശുക്കൾക്ക് കാലിത്തീറ്റ 1813250,കാലികൾക്ക് വിരമരുന്നും ധാതു ലവണങ്ങളും 50000, എബിസി പ്രോഗ്രാം 21000,കന്നുകുട്ടി പരിപാലനം 806250, പോർട്ടബിൾ മൈക്ക് സെറ്റ് 20000, പഞ്ചായത്ത് സ്റ്റേഡിയത്തിൽ ലൈറ്റ് 75000,എസ് സി കോളനിയിൽ സോളാർ ലൈറ്റ് 320000,വിവിധ അംഗൻവാടികളുടെ മെയിന്റനൻസ് 307000,വിദ്യാർത്ഥികൾക്ക് പഠനോപകരണം 50000, പഞ്ചായത്ത് എൽ പി സ്കൂൾ മെയിന്റനൻസ് 200000,തെരുവ് വിളക്ക് മെയിന്റനൻസ് 300000,മത്സ്യ മാർക്കറ്റ് കെട്ടിട നിർമ്മാണം 980000,കമ്യൂണിറ്റി സാനിറ്ററി കോംപ്ളക്സ് 300000, വിദ്യാർത്ഥികൾക്ക് പഠന മുറി 75000, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ 1300000, ജനകീയ ഹോട്ടൽ നവീകരണം 86900, മാത്തപ്പാറ കിണർ നവീകരണം 300000,മുതിർന്ന പൗരന്മാർക്ക് കട്ടിൽ 152500,ഹരിതകർമ്മസേന 100000,വള്ളിപ്പാറ- കുഴിയനാൽ പാലം നവീകരണം 200000, ആയുർവേദ ആശുപ്രതിക്ക് അടുക്കള 508221,എം സിഎഫ് ഇലക്ട്രിഫിക്കേഷൻ125000,വിവിധ വാർഡുകളിൽ കുഴൽ കിണർ 260000, പിഎം വൈ 230000, മാലിന്യ നിർമാർജനത്തിന് ഇളക്ട്രിക്ക് വാഹനം 350000, വ്യക്തിഗത ടോയ്ലറ്റ് 168000,ശുചിത്വ പരിപാലന ബോർഡ് 114000,റോഡ് കണക്ടിവിറ്റി മാപ്പ് 39000,വ്യക്തിഗത ടോയ് മെയിന്റനൻസ് 30000.
റോഡ്......
കരിയ്ക്കനാംപാറ- കണ്ണാടിപ്പാറ റോഡ് 931000, മാത്തപ്പാറ റോഡ് 600000,മുഞ്ഞനാട്ട് കുന്ന് റോഡ് 200000,കാക്കൊമ്പ്- കൊല്ലം കുന്ന് റോഡ് 400000,കാക്കൊമ്പ് -വള്ളിപ്പാറ റോഡ് 200000, വിച്ചാട്ടൂകവല- മഞ്ഞക്കുന്ന് റോഡ് 500000, പഴയമറ്റം - വാഴമല -കുഞ്ഞച്ചൻ കുരിശുമല റോഡ് 500000, കന്യമല സിഎസ്ഐ പള്ളി- ചള്ളാവയൽ റോഡ് 1000000, ഇടപ്പളളി- പ്ലാക്കൂട്ടം- മുക്കാനെല്ലി റോഡ് 300000, ഇടപ്പള്ളി ചന്ദ്രൻ കുന്നേൽ റോഡ് 500000, അമ്പാട്ട് കോളനി നടപ്പാത 300000,പിഎച്ച്സി കൊല്ലംകുന്ന് -കോഞ്ഞാറ റോഡ് 800000,തുടങ്ങനാട് -കോച്ചേരി റോഡ് 500000,എള്ളുംപുറം- സാംനഗർ റോഡ് 500000,തുടങ്ങനാട് -കന്യാമല റോഡ് 250000,വാഴമല- മരിയ ഭവൻ റോഡ് 250000,ഇടപ്പിളളി കിണർ -കന്യാമല റോഡ് 150000, ശങ്കരപ്പിള്ളി കോളനിയിൽ ഓടയ്ക്ക് സ്ലാബ് 270000.
കുടിവെള്ളം
അറയ്ക്കൽ കോളനി കുടിവെള്ളം 219000,വിച്ചാട്ട് കവല ബാങ്ക് കോളനി കുടിവെള്ളം 353000,മഞ്ഞകുന്ന് കുടിവെള്ളം 395000,ആറാം വാർഡിൽ കുടിവെള്ളം 150000,ചള്ളാവയൽ - പൂങ്കുന്ന് റോഡ് 500000,കൊല്ലംകുന്ന് വാട്ടർ ടാങ്ക് റോഡ് സംരക്ഷണഭിത്തി 500000.
അറയാനിപ്പാറ-പച്ചിലാംകുന്ന് കുടിവെള്ളം700000