ഇടുക്കി: ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്നതിനാലും കളക്ടേറ്റിലും കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ടുളളതിനാലും കളക്ട്രേറ്റിലേയ്ക്ക് പൊതുജനങ്ങൾ എത്തുന്നതിൽ നിയന്ത്രണം എർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ 21 ലൊക്കേഷനിലേയ്ക്ക് അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി ജനു.27, 28 തിയതികളിൽ ഇടുക്കി കളക്ട്രേറ്റിലെ എൻഐസി ട്രെയിനിംഗ് ഹാളിൽ വച്ച് നടത്തുന്നതിന് നിശ്ചയിച്ചിരുന്ന ഓൺലൈൻ പരീക്ഷ മാറ്റി വച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.