പീരുമേട്: അഴുത ഐ സി ഡി എസ് പ്രോജെക്ടിലേക്ക് അങ്കണവാടി കണ്ടിജൻസി വിതരണം ചെയ്യുന്നതിലേക്കായി വിവിധ സ്ഥാപനങ്ങളിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു ടെൻഡറുകൾ ലഭിക്കേണ്ട അവസാന തിയതി ഫെബ്രുവരി 7 ഉച്ചയ്ക്ക് 1 മണി .

അന്നേ ദിവസം ഉച്ചയ്ക്ക് 12 മണി വരെ ഫോറം വാങ്ങാവുന്നതാണ്. ടെണ്ടർ നടപടികൾ നടക്കുന്നത് അഴുത ബ്ലോക്ക് പഞ്ചായത്ത് ഹാൾ, പീരുമേട്ടിലാണ്.ടെൻഡറിനൊപ്പം ഇ എം ഡിയും 200 രൂപ മുദ്ര പത്രത്തിൽ എഗ്രിമെന്റും സമർപ്പിക്കേണ്ടതാണ്.
ടെണ്ടറിൽ പങ്കെടുക്കുന്ന സ്ഥാപനം കമ്മിറ്റി മുമ്പാകെ സാമ്പിൾ ഹാജരാക്കേണ്ടതാണ്. ടെണ്ടർ നേടുന്ന സ്ഥാപനം അടങ്കൽ തുകയുടെ 5 % ശതമാനം സെക്യൂരിറ്റി ഡിപ്പോസിറ്റ് നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾ അഴുത ശിശുവികസന പദ്ധതി ഓഫീസിൽ നിന്നും ലഭ്യമാണ്. ഫോൺ നമ്പർ. 04869 233281, 9496274771