അറക്കുളം: പൂച്ചപ്രയിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. സനലിനെ കുത്താൻ ഉപയോഗിച്ച ഉളി പോലുള്ള ആയുധം കണ്ടെടുത്തു. ഇത്‌ ഉപയോഗിച്ചാണ് കുത്തിയതെന്ന് പ്രതി അരുൺ മൊഴി നൽകി. സനലിന്റെ നെഞ്ചിന് അടിവശത്തുള്ള കുത്താണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർ പറഞ്ഞതായി പൊലീസ് പറഞ്ഞു. കാഞ്ഞാർ സി.ഐ.സോൾജിമോൻ,പ്രൻസിപ്പൽ എസ് ഐ.ജിബിൻ തോമസ് എസ് .ഐമാരായ സജി പി ജോൺ, ഉബൈസ് തുടങ്ങിയവർ തെളിവെടുപ്പിന് നേതൃത്വം നൽകി. തൊടുപുഴ ഡിവൈ.എസ്.പി.എ.ജി ലാൽ സംഭവം നടന്ന വീട് സന്ദർശിച്ചു.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.